"ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ് 2025 മൗണ്ട് സീന പബ്ലിക് സ്കൂളിന് തിളക്കമാർന്ന വിജയം".


പത്തിരിപ്പാല: ഇർഷാദ് സ്കൂൾ മണ്ണാർക്കാട് വച്ചു നടന്ന തൃശ്ശൂർ - പാലക്കാട് ക്ലസ്റ്റർ തല ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ് - 2025 ൽ മൗണ്ട് സീന പബ്ലിക് സ്കൂൾ വിജയികളായി. 18 വിദ്യാലയങ്ങൾ പങ്കെടുത്ത മൻസരത്തിൽ മൗണ്ട് സീന പബ്ലിക്ക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ  ഹാരിസ് ഹെൽമി , ഖുർആൻ പാരായണം, ഹിഫ്ദ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും അഷ്ബ റന, മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ അബ്ദുൽ അഹദ് ഖുർആൻ പാരയണത്തിൽ രണ്ടാം സ്ഥാനവും , ഹിഫ്ദിൽ മൂന്നാം സ്ഥാനവും ,അയ്റിൻ സാറ ഹിഫ്ദിൽ രണ്ടാം സ്ഥാനവും നേടി.സീനിയർ വിഭാഗത്തിൽ  ഫാത്വിമത്തുൽ സഹ്റ ബത്തൂൽ ഖുർആൻ പാരായണം , ഹിഫ്ദ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും,ഹിബ നുസ്റത്ത് കാലിഗ്രാഫിയിൽ ഒന്നാം സ്ഥാനവും ,ഹന്ന അഫ്റിൻ രണ്ടാം സ്ഥാനവും,ഫാത്തിമത്തുൽ നിസ്റിൻ  ഖുർആൻ പാരായണത്തിൽ മൂന്നാം സ്ഥാനവും നേടി. ആറ് വിദ്യാർത്ഥികൾ മലപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വച്ച് നടക്കുന്ന സംസ്ഥാന തല മൽസരത്തിന് യോഗ്യത നേടുകയും ചെയ്തു. വിജയികളെ മൗണ്ട് സീന സെക്രട്ടറി കെ.പി. അബ്ദുൽ റഹ്മാൻ, മൗണ്ട് സീന ഗ്രൂപ്പ് സി.ഇ.ഒ. മുഹമ്മദ് ബഷീർ .കെ.കെ, മൗണ്ട് സീന മാനേജർ അബ്ദുൽ സലാം .കെ, മൗണ്ട് സീന ഗ്രൂപ്പ് മോറൽ എജൂക്കേഷൻ ഡയറക്ടർ ബഷറുദ്ദീൻ ശിർഖി, മൗണ്ട് സീന പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ : കെ.എസ്. വിനോദ് , മൗണ്ട് സീന പബ്ലിക്ക് സ്കൂൾ മോറൽ ഡിപാർട്ട്മെൻ്റ് ഹെഡ് റുഫൈൽ .എ, മാണ്ട് സീന പബ്ലിക്ക് സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് റുമാന എന്നിവർ വിജയികളെ അഭിനന്ദിച്ചു.



Post a Comment

Previous Post Next Post