കല്ലടിക്കോട്:പൊതു വിദ്യാഭ്യാസ-സാമൂഹ്യ വൈജ്ഞാനിക മുന്നേറ്റത്തിൽ അമ്പത് വര്‍ഷങ്ങൾ പിന്നിട്ട കരിമ്പ ഗവ.ഹൈസ്കൂൾ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടു നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനം പദ്ധതിയിലെ ആദ്യവീടിൻ്റെ താക്കോൽദാനം നിർവഹിച്ചു.സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും പൂർവ അധ്യാപകരും നാട്ടുകാരും സാമ്പത്തിക സഹായം നൽകി നിർമ്മാണം പൂർത്തിയാക്കിയ ആദ്യ വീടിൻ്റെ താക്കോൽ ദാനം ഹയർ സെക്കന്ററി പ്രിൻസിപ്പൽ ബിനോയ് എൻ.ജോൺ,ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ എം.ജമീർ എന്നിവർ ചേർന്ന് വീട്ടുടമക്ക് താക്കോൽ കൈമാറി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ലളിതമായ ചടങ്ങിലായിരുന്നു ഗൃഹസമർപ്പണം.

إرسال تعليق