പാലക്കാട്:ഇഗ്നോ പഠിതാക്കളുടെ ഓറിയന്റേഷൻ,കോൺവൊക്കേഷൻ,ഡ്രോപ്പ്ഔട്ട്സ് കോൺക്ലേവ്, പരിചയവൽക്കരണ പരിപാടി 'ഇഗ്നോ സ്റ്റാർ-2025' വടക്കഞ്ചേരി ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നർത്തകനുമായ ആഷ്ബിൻ അനിൽ ഉദ്ഘാടനം ചെയ്തു. പഠനം ഇടവിട്ട് നിർത്തിയവർക്ക് ഡ്രോപ്പ്ഔട്ട് പുന:പ്രവേശന സഹായ സെഷൻ,സ്കിൽ കരിയർ ഗൈഡൻസ്,മോട്ടിവേഷൻ തുടങ്ങി വൈവിധ്യമാർന്ന വൈജ്ഞാനിക പരിപാടികൾ മെഗാ ഇവന്റിന്റെ ഭാഗമായി നടത്തി.നൂറുകണക്കിന് പഠിതാക്കൾ, രക്ഷിതാക്കൾ,അധ്യാപകർ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ആജീവനാന്ത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്ന ലോകത്തിലെ തന്നെ പ്രധാന ജനകീയ വിദ്യാഭ്യാസ സംവിധാനമാണ് ഇഗ്നോ.ഏതു പ്രായത്തിലുള്ളവർക്കും ഉപരി പഠനത്തിനു കൂടി സഹായകമായ 600-ലധികം അംഗീകൃത കോഴ്‌സുകൾ വടക്കഞ്ചേരി എമിനെന്റ് ഓപ്പൺ സ്കൂളിന് കീഴിൽ നടന്നു വരുന്നുണ്ട്.ചിത്രകലാകാരിയും മനഃശാസ്ത്രജ്ഞയുമായ റോസ് വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി.കല, മാനസികാരോഗ്യം,പഠന കഴിവുകൾ എന്നിവയുടെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.സെന്റർ ഫോർ ബിഹേവിയറൽ സയൻസ് (മുൻ ഇഗ്നോ സ്റ്റഡി സെന്റർ 14178ഡി ) ചെയർപേഴ്‌സൺ സാഹിദ മുബാറക് കോഴ്സ് വിശദീകരണം നടത്തി.ഒഡിഎൽ, സ്‌കിൽ എഡ്യൂക്കേഷൻ,എൻഇപി 2020 അവസരങ്ങൾ വിശദീകരിച്ചു.വ്‌ളോഗറും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ കെ.എം.മുഹമ്മദ് മുബാറക് എൻഇപി 2020 പരിചയപ്പെടുത്തി.മൾട്ടിപ്പിൾ എൻട്രി-എക്സിറ്റ്,ക്രെഡിറ്റ് ട്രാൻസ്ഫർ,പുതിയ വിദ്യാഭ്യാസ നയത്തിലെ കൊഴിഞ്ഞുപോകുന്നവർക്ക് ലഭ്യമായ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു.ഇഗ്നോ പഠിതാക്കളായ വൈഷ്ണവി.ആർ,ജിസ്മോൾ മൂത്താരിൽ ഫിലിപ്പോസ്,ഹമീന.കെ.എച്ച്,നിഷ സിദീഖ്,എസ്.മഞ്ജുള,ഷെഫ്ന.കെ.എച്ച്,സാരംഗി ജോസഫ്,അശ്വതി,ഫാത്തിമ ഷഹ് ല.പി,അഞ്ജന.കെ.എസ്,ജ്യോതി.വി.പി,റിഫ്ന.കെ.എച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ഐശ്വര്യ അവതാരകയായി.ലില്ലി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും ട്രോഫികളും നൽകി ആദരിച്ചു.'ഇഗ്നോ സ്റ്റാർ-2025' വടക്കഞ്ചേരി ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കലാകാരനുമായ ആഷ്ബിൻ അനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
'ഇഗ്നോ സ്റ്റാർ-2025' വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകളും യോഗ്യത പത്രവും നൽകി
Samad Kalladikode
0

إرسال تعليق