എടത്തനാട്ടുകര : തെസ്ന വീരാൻ എഴുതിയ കവിത സമാഹരമായ 'വിശുദ്ധ ഗർഭങ്ങൾ 'എന്ന പുസ്തകം സമന്വയ എടത്തനാട്ടുകരയുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു.സിബ്ഹത്ത് മഠത്തൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ഷൗക്കത്ത് കർക്കിടാംകുന്ന് പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു .ഒരു എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ ആണ് കഥകളായും കവിതകളായും മാറുന്നതെന്ന് പ്രകാശന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.സാമൂഹ്യപ്രവർത്തകനും അധ്യാപകനുമായ ശ്രീ യൂസഫ് പുല്ലിക്കുന്നൻ പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകാരായ സീനത്ത് അലി, ഇബ്നു അലി, സിത്താര ഷാനിർ, ഷാഹിദ ഉമ്മർകോയ, കുട്ടി മണ്ണാർക്കാട്, വിനോബ ടിവി, ഷഹനീർ ബാബു,ഉസ്മാൻ പാലക്കാഴി, കെ രവികുമാർ മാഷ് , നീലകണ്ഠൻ.പി.കെ. ഭാസ്കരൻ, വീരാൻ അമരയിൽ, പി ജയശങ്കരൻ മാഷ്,കലാഭവൻ ഷംസുദ്ദീൻ,രാംകുമാർ മാഷ് തുടങ്ങിയവർ സംസാരിച്ചു.
'വിശുദ്ധ ഗർഭങ്ങൾ ' പുസ്തകം പ്രകാശനം ചെയ്തു.
The present
0

Post a Comment