ഷാർജ:2025 ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പാലക്കാട് തച്ചമ്പാറ സ്വദേശികളായ മുള്ളത്തുപാറ നിയാസ് ആരിഫ ദമ്പതികളുടെ മകൾ ഹന അനീസയുടെ ആദ്യ കവിതാസമാഹാരമായ “The Fall” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു .ഹന 2021-ൽ ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.ഇപ്പോൾ മസ്കറ്റിൽ ക്ലാസ് 10-ൽ പഠിക്കുന്നു.“The Fall” എന്ന കവിതാസമാഹാരം ഹനയുടെ സൂക്ഷ്മമായ നിരീക്ഷണശേഷിയും,സൃഷ്ടിബുദ്ധിയും,ആന്തരികലോകത്തിന്റെ ആഴവും പ്രതിഫലിപ്പിക്കുന്ന മനോഹര സൃഷ്ടിയാണ്.സ്വപ്നങ്ങൾ, ആത്മാന്വേഷണം, ഏകാന്തത, പ്രത്യാശ, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം എന്നിവയെ അതിസൂക്ഷ്മമായി ആവിഷ്കരിക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.ജീവിതത്തിലെ വെല്ലുവിളികളും അതിന്റെ നിശ്ശബ്ദമായ സൗന്ദര്യങ്ങളും തമ്മിലുള്ള സൂക്ഷ്മമായ തുലനം ഹാനയുടെ വരികളിലൂടെ തെളിഞ്ഞു വരുന്നു.ശാന്തതയിൽ സമാധാനം കണ്ടെത്താനും സ്വപ്നങ്ങളിൽ ശക്തി കണ്ടെത്താനും വായനക്കാരെ പ്രേരിപ്പിക്കുന്ന സംഭാഷണം ഈ കവിതകൾ നൽകുന്നു.
അന്താരാഷ്ട്ര പുസ്തകമേളയിൽ പാലക്കാട് സ്വദേശിനിയുടെ “The Fall” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു
The present
0
Tags
വിദേശ വാർത്തകൾ


Post a Comment