പിച്ചളമുണ്ട വാക്കോടനിൽ പുലിയെ പിടികൂടാൻ കൂടു സ്‌ഥാപിച്ചു

 

മുതുകുറുശ്ശി,വാക്കോടൻ മേഖലയിലുള്ളവർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതി നൽകി യതിനെ തുടർന്നാണു നടപടി


കാഞ്ഞിരപ്പുഴ: പിച്ചളമുണ്ട വാക്കോടൻ മേഖലയിൽ പുലിയെ പിടികൂടാൻ വനംവകുപ്പു കൂടു സ്‌ഥാപിച്ചു.വനമേഖലയോടു ചേർന്നു കൊട്ടാരം ജോർജിന്റെ തോട്ടത്തിലാണു കൂടുസ്ഥാപിച്ചത്. ഒരു മാസത്തോളമായി വാക്കോടൻ,ചുള്ളിപ്പറ,നിരവ്,ചെന്തണ്ട് ഭാഗങ്ങളിൽ കടുവ,പുലി തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്. പലരും ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടത്.ഏതാനും ദിവസം മുൻപു ജോർജിന്റെ തോട്ടത്തിൽ തൊഴിലാളികൾക്കു നേരെ പുലി പാഞ്ഞടുത്തിരുന്നു.ഭാഗ്യം കൊണ്ടാണു തൊഴിലാളികൾ രക്ഷപ്പെട്ടത്.കഴിഞ്ഞ 16നു ടാപ്പിങ് തൊഴിലാളി ബോസ് നെല്ലിക്കൽ റബർ തോട്ടത്തിൽ നിന്നു വന്യമൃഗത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.ജോഷി മുത്തനാട്ടിന്റെ ആടിനെ ഇതിന് ഏതാനും ദിവസം മുൻപുവന്യജീവി പിടികൂടി.ആഴ്‌ചകൾക്കു മുൻപു വാക്കോടൻ കുണ്ടാമ്പിൽ അംബികയുടെ വീട്ടിൽ നിന്നു വളർത്തു മൃഗത്തെ പുലി പിടികൂടുന്ന ദൃശ്യം സിസിടിവിയിൽ ലഭിച്ചിരുന്നു.മുതുകുറുശ്ശി, വാക്കോടൻ മേഖലയിലുള്ളവർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതി നൽകി യതിനെ തുടർന്നാണു നടപടി.വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ജനകീയ സമിതി പ്രതിഷേധറാലി നടത്തിയിരുന്നു.പൂഞ്ചോല മാന്തോണിയിൽ സ്ഥാപിച്ചിരുന്ന കൂടാണ് വാക്കോടനിൽ നാട്ടുകാരുടെ സഹായത്തോടെ സ്ഥാപിച്ചത്.മണ്ണാർക്കാട് ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ ഇത്രോസ് ഏലിയാസ് നവാസ്, പാലക്കയം ഫോറസ്റ്റ‌് ഉദ്യോഗസ്‌ഥർ,ദ്രുതകർമ സേന എന്നി വരുടെ നേതൃത്വത്തിലാണു കൂടു സ്ഥാപിച്ചത്.പ്രദേശത്തുളിങ്ങും നടത്തുമെന്നു വനംവകുപ്പു പറഞ്ഞു. പ്രത്യേക പരിശോധനയും പെട്രോളിനും നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post