കല്ലടിക്കോട്: കരിമ്പ ഗ്രാമ പഞ്ചായത്തിൻ്റേയും, കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും ആഭിമുഖ്യത്തിൽ ഒക്ടോബർ 12 ന് നടക്കുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള ബൂത്തുകൾ സജ്ജമായി. പഞ്ചായത്ത്തല ഉദ്ഘാടനം രാവിലെ 8 മണിക്ക്, കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് രാമചന്ദ്രൻ മാസ്റ്റർ നിർവഹിക്കും. പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങൾ, അംഗനവാടികൾ എന്നിവിടങ്ങളിലായി 21 ബൂത്തുകളിൽ രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ 5 വയസിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നതാണ്. പഞ്ചായത്തിലുടനീളം മൈക്ക് പ്രചാരണം നടന്നു. കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹാളിൽ വെച്ച് നടത്തിയ വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ.ഹണി റോസ് തോമസ്, അസി. സർജൻ ഡോ.ജിനു. എൽ.തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ സുഹൈൽ.പി.യു. ജെ.പി.എച്ച്.എൻ.വിനിത.സി എന്നിവർ ക്ലാസുകളെടുത്തു. ജെ.പി.എച്ച്.എൻ.മേരി ആൻ ജൂഡിറ്റ്, ബിൻസി, രമ്യ കെ, ലേഖ.വി, ജെ.എച്ച്.ഐ.രഞ്ജിനി. കെ.പി, ദത്തൻ.വി.ജി, എം.എൽ.എസ്.പി, Chan ജോസ്, വർഷ, ലിയ, ജിബി എന്നിവർ നേതൃത്വം നൽകി.
إرسال تعليق