കല്ലടിക്കോട്:കോളനിവൽക്കരണത്തിലൂടെ ഭാരതത്തിൻ്റെ വിലപ്പെട്ട സമ്പത്ത് മുഴുവൻ കൊള്ളയടിച്ച ബ്രിട്ടീഷ് ഭരണകൂടത്തെ ലജ്ജിപ്പിക്കുന്ന കൊള്ളയാണ് ഇടതു സർക്കാർ കേരളത്തിൽ നടത്തുന്നത്. ഭരണത്തിൻ്റെ അവസാന നാളുകളിൽ കേരളത്തിൻ്റെ കഴുക്കോൽ വരെ ഊരിക്കൊണ്ട് പോകുന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം മാറിയിരിക്കുകയാണെന്നും ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു.കേരള സർക്കാരിൻെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ നടക്കുന്ന പദയാത്രയുടെ ഭാഗമായി കരിമ്പ പഞ്ചായത്തിൽ നടന്ന പദയാത്രയുടെ സമാപന സമ്മേളനം കല്ലടിക്കോട് ടൗണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ , വിദ്യാഭ്യാസം,ആഭ്യന്തരം,ആരോഗ്യം ഉൾപ്പടെയുള്ള സമസ്ത മേഖലകളിലും കുത്തഴിഞ്ഞ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഇടതു ഭരണം കേരളത്തെ 10 വർഷം പുറകോട്ടടിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സ്വസ്ഥതമായ ഒരു ജീവിതം നയിക്കാൻ സാധിക്കാത്ത സംസ്ഥാനമായി കേരളം മാറി. അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന പോലീസ് രാജാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് ജാഥാ ക്യാപ്റ്റൻ റീനാ ഹരിദാസിന് പതാക കൈമാറി കരിമ്പ പള്ളിപ്പടിയിൽ ഉദ്ഘാടനം ചെയ്ത പദയാത്ര കല്ലടിക്കോട് ദീപ ജംഗ്ഷനിൽ സമാപിച്ചു.മേഖല ട്രഷറർ ജയറാം അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ബി എം എസ് മേഖലാ സെക്രട്ടറി ദിവാകർദാസ്,ജാഥാ വൈസ് ക്യാപ്റ്റൻ വി.ആർ.ഗോപാലകൃഷ്ണൻ,കെ.സന്തോഷ്,കെ എൻ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
إرسال تعليق