മണ്ണാർക്കാട്:ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം മണ്ണാർക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ നടത്തി.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജോസ് ജോസഫ് പതാക ഉയർത്തി.രാജ്യം എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ,ഭരണഘടനയുടെ അടിസ്ഥാന ശിലയായ തുല്യനീതി രാജ്യത്തെ പൗരന്മാർക്ക് മത,വർണ, വർഗ,വംശ,ദേശ, ഭാഷാ,ലിംഗ വ്യത്യാസമില്ലാതെ ലഭ്യമായിട്ടുണ്ടോ എന്ന ആത്മ പരിശോധനക്ക് കൂടി പ്രേരിപ്പിക്കുന്നതാകണം സ്വാതന്ത്ര്യ ദിനാചരണം. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന മഹത്തായ സംവിധാനത്തോടെയാണ് രാജ്യ ശിൽപ്പികൾ ഇന്ത്യാ മഹാരാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതും പൗരന്മാർക്ക് വർണവിവേചനമില്ലാതെ നീതി ലഭിക്കുന്ന ഭരണഘടന തയ്യാറാക്കിയതും.സാഹോദര്യത്തോടേയും ഒരുമയോടെയും മുന്നോട്ടുപോകാനുള്ള ആത്‌മവിശ്വാസവും പ്രതീക്ഷയുമാണ് ഓരോ സ്വാതന്ത്ര്യ ദിനാചരണവും നമുക്ക് നല്‍കുന്നതെന്ന് പ്രസംഗകർ പറഞ്ഞു.മണ്ണാർക്കാട് സ്പെഷ്യൽ കോടതി ജില്ല ജഡ്ജ് ജോമോൻ ജോൺ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സബ് ജഡ്ജ്മമത,മുൻസിഫ് മജിസ്ട്രറ്റ് ലില്ലി കൃഷ്ണൻ,ടി.കെ,അഡ്വക്കെറ്റ്സുമാരായ ബോബി ജേക്കബ്,അഡ്വ. മധുസൂദനൻ,ഹഫ്‌സത്ത് മുനീറ,ക്ലർക്സ് പ്രതിനിധി സുരേഷ്,ജീവനക്കാരുടെ പ്രതിനിധി ആശിഖ് തുടങ്ങിയവർ സംസാരിച്ചു.ദേശഭക്തി ഗാനാലാപനം നടത്തി. തുടർന്ന് കോടതി അംഗങ്ങൾക്കായി ക്വിസ് മത്സരം നടത്തി.ശരത് ചന്ദ്രൻ സി.വി സ്വാഗതവും അനഘ നന്ദിയും പറഞ്ഞു.
إرسال تعليق