തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണം. കേരള കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി

 


തച്ചമ്പാറ :തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുക, തെരുവ് നായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കേരള കോൺഗ്രസ് കാരാകുറുശ്ശി മണ്ഡലം കമ്മിറ്റി അയ്യപ്പൻകാവ് ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ല കമ്മിറ്റി അംഗം ജോർജ് തച്ചമ്പാറ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ശങ്കരൻകുട്ടി അധ്യക്ഷനായി.  പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ്നായകൾ കൂട്ടംകൂടുന്നത് പതിവ് കാഴ്ചയാണ്.കഴിഞ്ഞ ദിവസം നിരവധി പേർക്ക് കടിയേൽക്കുകയുണ്ടായി. കുട്ടികളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൂടുതൽ ഇരകളാകുന്നത്. പലയിടങ്ങളിലും നൂറുകണക്കിന് നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. ഭീതിയോടെയാണ് ഇപ്പോൾ ജനങ്ങൾ പുറത്തിറങ്ങി സഞ്ചരിക്കുന്നത്.വിലപ്പെട്ട മനുഷ്യ ജീവന് മുൻഗണന നൽകി ബന്ധപ്പെട്ടവർ ഇതിന് പരിഹാരം കാണണം, ഉദ്ഘാടകൻ പറഞ്ഞു. ടോമി പഴുക്കുടി,രാമൻകുട്ടി, മോഹൻദാസ്,മോനിച്ചൻ,വിപിൻദാസ്,വാസു തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു

Post a Comment

أحدث أقدم