മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍ പേഴ്‌സ് അസോസിയേഷന്‍ ആഗസ്റ്റ് 18,19,20 തിയതികളില്‍ നടത്തുന്ന ഡിജിറ്റല്‍ സ്‌ട്രൈ ക്കിന്റെ ഭാഗമായി അങ്കണവാടി ജീവനക്കാര്‍ സായാഹ്നധര്‍ണ നടത്തി.മണ്ണാര്‍ക്കാട് പ്രൊജക്ട്, അഡീഷണല്‍ പ്രൊജക്ട് എന്നിവയുടെ സംയു ക്താഭിമുഖ്യത്തില്‍ സായാഹ്നധര്‍ണ നടത്തി. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങള്‍ അധികൃതര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.മണ്ണാര്‍ക്കാട് പ്രൊജക്ട് സെക്രട്ടറി പ്രീതി അധ്യക്ഷയായി.ഓണ്‍ലൈന്‍പ്രവര്‍ത്തനത്തിന് മികച്ചനില വാരമുള്ള ഫോണ്‍ലഭ്യമാക്കുക, സര്‍ക്കാര്‍ ഉത്തരവുകള്‍ അംഗീകരിക്കാത്ത ഉദ്യോഗ സ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, മിനിമം വേതനം നടപ്പിലാക്കുക, ഉത്സവബത്ത 5000രൂപയാക്കുക, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം അവസാനിപ്പിക്കുക തുട ങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അഡീഷണല്‍ പ്രൊജക്ട് പ്രസിഡന്റ് ലീല, സെക്രട്ടറി അനിത, ട്രഷറര്‍ അമ്മു എന്നിവര്‍ സംസാരിച്ചു.
إرسال تعليق