സൗജന്യ ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യ പ്രദർശനവും നടന്നു

 


കരിമ്പുഴ:കരിമ്പുഴ ഗ്രാമപഞ്ചായത്തും ഗവ: ആയുർവ്വേദ ഡിസ്പെൻസറി പൊമ്പ്ര (ആയുഷ് ഹെൽത്ത്&വെൽനസ്സ് സെൻ്റർ) ന്റെയും സംയുക്താഭിമുഖ്യത്തിൽ കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സൗജന്യ ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യ പ്രദർശനവും വിവിധ വാർഡുകളിലെ ആയുഷ് യോഗ ക്ലബ്ബ് ഉദ്ഘാടനവും  പഞ്ചായത്ത് പ്രസിഡൻ്റ്  മുഹമ്മദ് ഹനീഫ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സാജിറ  അദ്ധ്യക്ഷത വഹിച്ചു.യോഗത്തിന് മെഡിക്കൽ ഓഫീസർ ഡോ.വനജ പി സ്വാഗതം ആശംസിച്ചു.ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനസ് പൊമ്പ്ര,വികസനസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷൗക്കത്ത്,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ സലിം,പഞ്ചായത്ത് അസ്സി സ്റ്റൻ്റ് സെക്രട്ടറി, മെമ്പർമാരായ മോഹനൻ മാസ്റ്റർ,രുഗ്മിണി,ഉമ്മർക്കുന്നത്ത്,ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് ദശപുഷ്പങ്ങളെക്കുറിച്ചും പത്തിലകളെക്കുറിച്ചും ഉള്ള ഔഷധപ്രാധാന്യത്തെക്കുറിച്ച് ഡോ.വനജയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ തബിതയും ക്ലാസ്സുകൾ നയിച്ചു.ദശപുഷ്പങ്ങൾ പത്തിലകൾ ഇവയുടെ ഔഷധ സസ്യ പ്രദർശനവും തുടർന്ന് ഔഷധക്കഞ്ഞി,പത്തിലത്തോരൻഇവയുടെ വിതരണവും നടന്നു.സ്കൂൾ വിദ്യാർത്ഥികൾ, അങ്കണവാടി ജീവനക്കാർ,ആശ പ്രവർത്തകർ, വിവിധയോഗ ക്ലബ്ബിലെ അംഗങ്ങൾ. മറ്റ് ആയുർവ്വേദത്തിൻ്റെ അഭ്യുദയകാംക്ഷികൾ ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങി നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

أحدث أقدم