പാലക്കാട്: ടൊയോട്ട എറ്റിയോസ് കാർ വാങ്ങിയ ഉപഭോക്താവ് ധോണി വൃന്ദാവൻ നഗർ സ്വദേശി രതീഷ് കെ.കെ.യുടെ പരാതിയിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പാലക്കാട് നിർമ്മാണ തകരാറുകൾ മൂലം വാഹനം പൂർണ്ണമായും പ്രവർത്തനരഹിതമായതായി തെളിഞ്ഞ സാഹചര്യത്തിൽ,നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.2018 ജനുവരി 5ന് പാലക്കാട് അമാന ടൊയോട്ടയിൽ നിന്ന് വാഹനം വാങ്ങിയ രതീഷ് എല്ലാ സർവീസുകളും സമയബന്ധിതമായി നടത്തി വന്നിരുന്നു.എന്നാൽ 2022 മേയ് മാസത്തിൽ വാഹനം സഞ്ചാരത്തിനിടെ എഞ്ചിൻ പൊട്ടിത്തെറിക്കുകയും പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. 30,000 കിലോമീറ്റർ മാത്രമേ ഓടിയിരുന്നുവെങ്കിലും 3,70,000 രൂപയുടെ എഞ്ചിൻ മാറ്റച്ചെലവ് ഉപഭോക്താവിനോട് ആവശ്യപ്പെട്ടപ്പോൾ രതീഷ് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.രതീഷ് വാങ്ങിയ കാറിന് നിർമ്മാണ തകരാർ ഉണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് വാഹനം പരിഹരിക്കാനുള്ള എല്ലാ ചെലവും വഹിക്കണം.കൂടാതെ 2,00,000/- (രണ്ട് ലക്ഷം) രൂപ മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായിയും100000/-( ഒരു ലക്ഷം) രൂപ കേസ്സിന്റെ ചെലവായിയും നൽകണം.നിർമാണസ്ഥാപനം നിർദ്ദേശം പാലിക്കാതിരുന്നാൽ,6,00,000 (ആറ് ലക്ഷം) രൂപയും 10% പലിശയും അടയ്ക്കണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Post a Comment