വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും ആദരിക്കലും സംഘടിപ്പിച്ചു

 


തച്ചമ്പാറ:ദേശീയ ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും ആദരിക്കലും നടന്നു. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ എം. അബൂബക്കർ പരിപാടി ഉൽഘാടനം ചെയ്തു."മകനേ, ഇത് നിനക്ക് പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവ് ഷമീമ ഷറഫുദ്ദീനെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയ ഷാബാനു കാപ്പിൽ ഉപഹാരം നൽകി ആദരിച്ചു.വനിതാവേദി പ്രസിഡണ്ട് എം. സൗദാമിനി അധ്യക്ഷതവഹിച്ച യോഗത്തിന് സൗമ്യ മനോജ് സ്വാഗതവും സരള കുമാരി നന്ദിയും പറഞ്ഞു.വനിതാവേദി സെക്രട്ടറി എം.ഉഷ പുസ്തകപരിചയം നടത്തി. വി.എം.ഷറഫുദീൻ സംഭാവന നൽകിയ പുസ്തകങ്ങൾ ഗ്രന്ഥശാലാ പ്രസിഡണ്ട് എം.എൻ രാമകൃഷ്ണപിള്ള ഏറ്റുവാങ്ങി.ഗ്രന്ഥാലോകം വരിക്കാനായി ചേർന്ന വി.എം.ഷറഫുദ്ദീന് കോപ്പി പ്രസിഡണ്ട് നൽകി.വി.എം.ഷറഫുദ്ദീൻ്റെ കവിത അബൂബക്കർ മാണി പറമ്പിൽ സംഗീത സംവിധാനം നൽകി റിക്കാർഡ് ചെയ്തു പ്രദർശിപ്പിച്ചു.മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി കമ്മറ്റി മെമ്പർ കെ.ഹരിദാസൻ,വനിതാവേദി മുൻ പ്രസിഡണ്ട് എ.ജെ ഗ്രേസി എന്നിവർ ആശംസാപ്രസംഗം നടത്തി.കെ.കെ. ബേബി കവിതാലാപനം നടത്തി. വി. എം. ഷറഫുദ്ദീൻ സ്വന്തം കവിത ആലപിച്ചു.ഷമീമ ഷറഫുദ്ദീൻ അനുഭവങ്ങൾ പങ്കുവെച്ചു.

Post a Comment

Previous Post Next Post