ശ്രീകൃഷ്ണപുരം:എളേടത്ത് മാടമ്പ എ.എം.എൽ.പി. സ്കൂളിൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ,“മൊബൈൽ ഫോണിൻ്റെ ദുരുപയോഗവും കുട്ടികളും”എന്ന വിഷയത്തെ ആസ്പദമാക്കി നിർവഹിച്ച ക്ലാസ്സ് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.പ്രശസ്ത കൗൺസിലിംഗ് സൈക്കോളജിസ്റ്റും നാഷണൽ ട്രൈനറുമായ ഡോ. എ.കെ. ഹരിദാസ് ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു.ആത്മീയതയും ശാസ്ത്രീയതയും സമന്വയപ്പെടുത്തി അദ്ദേഹം അവതരിപ്പിച്ച വിഷയവിശകലനം രക്ഷിതാക്കളെ അതീവ താത്പര്യത്തോടെ ആകർഷിച്ചു.മാതൃകയാകാൻ പറ്റിയവരായ രക്ഷിതാക്കൾ തന്നെ ആദ്യമായി മാറണമെന്നും,പുതുതലമുറയെ തെറ്റായ വഴികളിൽ നിന്ന് നിലനിർത്താൻ കുടുംബത്തിൻ്റെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പി.ടി.എ. പ്രസിഡണ്ട് സക്കീർ യോഗത്തിന് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് പി. സൽമത്ത് ടീച്ചർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് പ്രതിനിധിയായ വി. ധന്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും മികച്ച പങ്കാളിത്തം പരിപാടിക്ക് വിപുലതയും വിജയവുമുണ്ടാക്കി.
إرسال تعليق