കല്ലടിക്കോട്: അനുദിനം മാറ്റത്തിന് വിധേയമാകുന്ന സാങ്കേതിക രംഗത്ത്, ആധുനികമായി തന്നെ വിദ്യാർത്ഥികൾ മത ധാർമിക പഠനം നേടുക എന്ന ലക്ഷ്യത്തോടെ കരിമ്പ -ചെറുള്ളി തൻവീറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്‌റസയിൽ സ്മാർട്ട് ക്ലാസ് റൂം ഒരുക്കി. പ്രദേശത്തെ രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി സുമനസ്സുകളുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ഡിജിറ്റൽ സ്മാർട്ട് ക്ലാസ് റൂം മഹല്ല് ഖത്തീബ് മുഹമ്മദ് അൻവരി കാപ്പ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ മദ്‌റസ പ്രസിഡന്റ് ജമാൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കരിമ്പ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സി കെ മുഹമ്മദ് കുട്ടി ഫൈസി കരിമ്പ മുഖ്യപ്രഭാഷണം നടത്തി. മദ്‌റസ ഉപാധ്യക്ഷൻ കെ എ മുഹമ്മദ് ഷക്കീർ ഫൈസി തുപ്പനാട്,മഹല്ല് ജനറൽ സെക്രട്ടറി വി സി ഉസ്മാൻ കല്ലടിക്കോട് സംസാരിച്ചു.മഹല്ല് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ ഹാജി കരിമ്പനക്കൽ,പി കെ അബ്ദുള്ള കുട്ടി,എം കെ ശമീർ,ജബ്ബാർ നീലത്ത്, സി എച്ച് അബ്ദുൽ ലത്തീഫ് ഫൈസി കോണിക്കഴി,ബഷീർ മുസ്‌ലിയാർ പുറ്റാനിക്കാട്, ബഷീർ മുസ്‌ലിയാർ കൊറ്റിയോട്,വി എസ് നിസാർ ഫൈസി വെട്ടം, ശമീർ ഫൈസി ചളിർക്കാട്,അബ്ബാസ് ഫൈസി ചളിർക്കാട്, സ്വാലിഹ് റഹീമി കോണിക്കഴി തുടങ്ങിയവർ പങ്കെടുത്തു.പ്രധാന അധ്യാപകൻ എൻ എ സലീം ഫൈസി കോണിക്കഴി സ്വാഗതവും, അബൂ ത്വാഹിർ ദാരിമി തുപ്പനാട് നന്ദിയും പറഞ്ഞു.
إرسال تعليق