തച്ചമ്പാറ:ദേശീയ ഗ്രന്ഥശാലാ വായനാപക്ഷാചരണപുസ്തകപരിചയം,മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മറ്റി മെമ്പർ കെ.ഹരിദാസൻ ഉൽഘാടനം ചെയ്തു.സൗമ്യ മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ. രാമകൃഷ്ണൻ സ്വാഗതവും എം.കെ ജയൻ നന്ദിയും പറഞ്ഞു. കെ. എം. അമൃത, ടി.ഡി. രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായിക എന്ന പുസ്തകം പരിപാടിയിൽ പരിചയപ്പെടുത്തി. പുസ്തക ചർച്ചയിൽ മുഹമ്മദലിബുസ്താനി, എ രാമകൃഷ്ണൻ, അബൂബക്കർ മാണി പറമ്പിൽ, എം.ഉഷ, ബിനോയ് ജോസഫ് , സഫ്ന , സൗമ്യ മനോജ്, എം.എൻ. രാമകൃഷ്ണപിള്ള , പ്രമോദ് കുമാർ, കെ.കെ മണികണ്ഠൻ, കെ.ഹരിദാസൻ എന്നിവർ പങ്കെടുത്തു. പി.കൃഷ്ണദാസ്, ജയൻ എം.കെ, എന്നിവർ ഗാനാലനം നടത്തി. ഋുതുവർണ്ണൻ കവിത ആലപിച്ചു.
إرسال تعليق