തച്ചമ്പാറ: കേരള സ്റ്റേറ്റ് അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപേഴ്സ് അസോസിയേഷൻ(സി ഐ ടി യു)തച്ചമ്പാറ പഞ്ചായത്ത് സമ്മേളനം നടന്നു.അംഗൻവാടി അധ്യാപിക വിലാസിനിയുടെ അധ്യക്ഷതയിൽ ഏരിയാ പ്രസിഡൻ്റ് പ്രീതി സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.കെ രാജൻ മാസ്റ്റർ, എ.ആർ രവിശങ്കർ,ഒ.നാരായണൻ കുട്ടി, ഷാജു ജേക്കബ്,സതി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. തച്ചമ്പാറ പഞ്ചായത്ത് അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളായി സതി (സെക്രട്ടറി ),ദീപ (ജോ.സെക്രട്ടറി ),രമണി ( പ്രസിഡന്റ്),റെനി (വൈസ്. പ്രസിഡൻ്റ് ), വിലാസിനി (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Post a Comment