കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറിയിലെവാ യന പക്ഷാചരണം സമാപനസമ്മേളനം കരിമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കെ കോമളകുമാരി ഉദ്ഘാടനം ചെയ്തു.കരിമ്പ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എച്ച് ജാഫർ അധ്യക്ഷത വഹിച്ചു.ലൈബ്രറി പ്രസിഡന്റ് സി കെ രാജൻ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.മുതിർന്ന വായനക്കാരിയായ അജിത രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു.'എന്റെ പുസ്തകം എന്റെ വായന പരിപാടിയിൽ പുസ്തകാസ്വാദനം അവതരിപ്പിച്ചവർക്കും, സാഹിത്യ ക്വിസ്സ് മത്സര വിജയികൾക്കും ഉപഹാരങ്ങൾ നൽകി.ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ എം അരുൺ രാജ്, ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.നസീർ, ശിൽപ്പി കുമാർ, ടി സുനിത, അമൃത തുടങ്ങിയവർ സംസാരിച്ചു.
Post a Comment