കരിമ്പ ഗവർമെന്റ് ഹയർസക്കന്ററി സ്കൂളിലെ റീഡിങ് ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.രണ്ടാം വർഷ വിദ്യാർത്ഥിനി നിത്യ പുസ്‌തകാസ്വാദനം അവതരിപ്പിച്ചു.അധ്യാപകരായ ഡോ റോയ് തോമസ്, സീമചന്ദ്രൻ, എ അനസ്, എം അരുൺ രാജ് നവോദയ വായനശാല പ്രതിനിധികളായ പി സി ജയപ്രകാശ്, ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.
ബഷീർ അനുസ്മരണം നടത്തി
The present
0
Post a Comment