വായനാപക്ഷാചരണ സമാപനം

 


തച്ചമ്പാറ:വായനാപക്ഷാചരണ സമാപനം, എം.ടി. അനുസ്മരണം ഐ.വി . ദാസ് അനുസ്മരണം, അനുമോദനം എന്നിവ ദേശീയ ഗ്രന്ഥശാലയിൽ പ്രശസ്ത സാഹിത്യകാരൻ മനോജ്‌വീട്ടിക്കാട് ഉൽഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിന് എം.സൗദാമിനി പ്രാരംഭ ഗാനവും, സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ സ്വാഗതവും, വനിതാവേദി സെക്രട്ടറി എം.ഉഷ നന്ദിയും രേഖപ്പെടുത്തി. ബിനോയ് ജോസഫ് വായന പക്ഷാചരണ അവലോകനം നടത്തി. ഗ്രന്ഥശാലാ പ്രസിഡണ്ട് എം എൻ രാമകൃഷ്ണപിള്ള ഐ.വി. ദാസ് അനുസ്മരണം നടത്തി . ആസ്വാദനക്കുറിപ്പ് വിജയികളെ ഉപഹാരം നൽകി ശരത് ബാബു തച്ചമ്പാറ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി കമ്മിറ്റി അംഗം കെ.ഹരിദാസൻ ആസ്വാദനക്കുറിപ്പ് വിജയികളെ പരിചയപ്പെടുത്തി. വിജയികളായ വിദ്യ പ്രശാന്ത് , ഭാസുരവിനോദ്, നഷ്‌വ എന്നിവർ മറുപടി പ്രസംഗം നടത്തി. പി കൃഷ്ണദാസ്, കെ.കെ.സഹദേവൻ, സി.ഹരിദാസൻ , രതിചേന്ന മ്പാറ, എം.കെ. ജയൻ, പി.എ സുജാത, മോഹനൻ പുലാപ്പറ്റ, സരള കുമാരി, പി. ഹരിദാസൻ ,എം. സൗദാമിനി എന്നിവർ ഗാനാലാപനം നടത്തി. ദേവസേന, പ്രമോദ് കുമാർ, റീന പ്രമോദ് കുമാർ എന്നിവർ കവിതാലാപനം നടത്തി. ഋതുവർണ്ണൻ' എം.ടി.കൃതികളുടെ പേര് കൊണ്ട് നിർമ്മിച്ച കവിത ചൊല്ലി.

Post a Comment

Previous Post Next Post