മണ്ണാർക്കാട്: ആനവണ്ടി എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന,കെഎസ്ആർടിസി ബസുകൾ സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ,ക്ഷേത്രങ്ങൾ, ചരിത്ര സ്ഥലങ്ങൾ,സ്മാരകങ്ങൾ എന്നിവയിലേക്ക് യാത്രക്കാരെ എത്തിക്കുന്ന പദ്ധതി കൂടുതൽ ജനപ്രിയമാകുന്നു. കെഎസ്ആർടിസിയുടെ കീഴിലുള്ള മണ്ണാർക്കാട് ബജറ്റ് ടൂറിസം സെൽ പാവങ്ങളുടെ ഊട്ടി എന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് രണ്ടു ബസ്സുകളിലായി ഉല്ലാസ യാത്ര നടത്തി.വ്യത്യസ്ത യാത്രകളാണ് കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോ ഓരോ അവധി ദിവസങ്ങളിലും ഒരുക്കുന്നത്.ഇതുവരെ പൂർത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ കൂടുതൽ ട്രിപ്പുകൾ ചാർട്ട് ചെയ്തിട്ടുണ്ട്.കേരളത്തിനു പുറമെ ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ വ്യാപിക്കുന്നുണ്ട്.പൊതുജനങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കുറഞ്ഞ നിരക്കിൽ യാത്രചെയ്യാൻ സഹായകമാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആഭിമുഖ്യത്തിലുള്ള വിനോദയാത്രകൾ.മണ്ണാർക്കാട് ബി ടി സി കോർഡിനേറ്റർ ഷറഫുദ്ധീൻ,അനിൽ സെബാസ്റ്റ്യൻ,ഹരിദാസൻ,ജയൻ എന്നീ കെഎസ്ആർടിസി ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു നെല്ലിയാമ്പതിയിലേക്കുള്ള ഉല്ലാസ യാത്ര.ഫോൺ: 8075347381
Post a Comment