കാവ്യാലാപന മത്സരം ജൂൺ 29ന്. പങ്കെടുക്കാൻ അവസരം

 

കല്ലടിക്കോട്:സമന്വയ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി കാവ്യാലാപനമത്സരം നടത്തുന്നു.ഈ വർഷത്തെ വായനാവാരത്തോടനുബന്ധിച്ച് ജൂൺ 29 ന് രാവിലെ 9 മണി മുതൽ കരിമ്പ ജി.യു .പി സ്കൂളിലാണ് മത്സരം നടത്തുന്നത്. എൽ പി,യു പി, എച്ച് എസ്,എച്ച് എസ് എസ്,പൊതുജനം എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.കുറഞ്ഞത് മൂന്ന് മത്സരാർത്ഥികളെങ്കിലും ഇല്ലാത്ത വിഭാഗം മത്സരം നടത്തുന്നതല്ല.5 മിനിട്ട് ദൈർഘമുള്ള മലയാളം കവിതകളാണ് അവതരിപ്പിക്കേണ്ടത്. മത്സര ഫലത്തിൽ ജഡ്ജസ്സിന്റെ തീരുമാനം അന്തിമമായിരിക്കും.മത്സരാർത്ഥികൾ ജൂൺ 20 ന് മുൻപായി താഴെ പറയുന്ന നമ്പറിൽ വിളിച്ച് റജിസ്റ്റർ ചെയ്യുകയും മത്‌സരത്തിന് വരുമ്പോൾ പഠിക്കുന്ന സ്കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരികയും വേണം. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സെർട്ടിഫിക്കറ്റും വിജയി കൾക്ക് ക്യാഷ് അവാർഡും മെമന്റോയും നല്കുന്നതാണ്.അന്വേഷണങൾക്കും റജിസ്ട്രേഷനും ബന്ധപ്പെടുക:9497824463,8921402932

Post a Comment

Previous Post Next Post