പാലക്കാട് :മാട്ടുമന്ത ശ്മശാനത്തിൽ നിർമ്മിച്ച ജാതിമതിൽ പൊളിക്കണം എന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.ഈ വർത്തമാന കാലത്തും 'പൊതുശ്മശാനത്തില്‍ ജാതി മതില്,കേരളീയ പ്രബുദ്ധ സമൂഹത്തിൽ,ജാതി വ്യവസ്ഥയുടെ ക്രൂരമുഖം വ്യക്തമാക്കുന്നതായി നേതാക്കൾ പറഞ്ഞു.മാട്ടുമന്ത പൊതുശ്മശാനത്തില്‍ ഒരു വിഭാഗത്തിന് മാത്രമായി മൃതദേഹം സംസ്കരിക്കാന്‍ പ്രത്യേകം മതില്‍കെട്ടി തിരിക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും ജാതി വ്യവസ്ഥയുടെ ക്രൂര മുഖം വ്യക്തമാക്കുന്നതാണ് സംഭവമെന്നും,ജാതി മതിൽ നിർമാണം മനുഷ്യത്വ വിരുദ്ധമാണെന്നും മനുഷ്യനെ മനുഷ്യനായി കാണാന്‍ തങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണിതെന്നും മതനിരപേക്ഷ പൊളിക്കുകയാണെന്നും ജാതി മതിൽ തകർക്കണമെന്നും പ്രസംഗകർ പറഞ്ഞു.ഗ്രന്ഥശാല സംഘം സംസ്ഥാന നിർവഹണസമിതി അംഗം വി കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി ശക്തിധരൻ അധ്യക്ഷനായി
إرسال تعليق