പാലക്കാട്:പ്രകൃതിയുടെ പച്ചപ്പ് തിരിച്ചുപിടിക്കാൻ രാജേഷ് അടക്കാപുത്തൂർ നടത്തുന്ന പരിശ്രമങ്ങൾ വേറിട്ടതാണ്.ഭൂമിയുടെ ഹരിതാഭ വീണ്ടെടുക്കാൻ കേവലം വാക്കുകൾ കൊണ്ടല്ല അനേകം പദ്ധതി പ്രവർത്തനങ്ങൾ കൊണ്ടാണ് രാജേഷിന്റെ പോരാട്ടം.ഇതിനായി രൂപം നൽകിയ സംസ്കൃതി എന്ന കൂട്ടായ്മ കാൽ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.സ്വാഭാവിക വനങ്ങളെ സൃഷ്ടിച്ചെടുക്കുന്ന ആശയമാണ് മിയാവാക്കി.അകിര മിയാവാക്കി എന്ന ജപ്പാനീസ് സസ്യശാസ്ത്രജ്ഞനാണ് ഈ വനവത്കരണരീതി വികസിപ്പിച്ചത്.എളുപ്പത്തിൽ വനവത്കരണം നടത്താൻ കഴിയുന്ന ഇത്തരം മാതൃകാവന പദ്ധതികൾ രാജേഷ് അടക്കാപുത്തൂർ നിരവധി നടപ്പാക്കിയിട്ടുണ്ട്.
ഒട്ടേറെ ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയ രാജേഷിന് പരിസ്ഥിതി സ്നേഹമെന്നത് ജൂൺ മാസത്തിലെ ഒരു ദിവസത്തിൽ/ഒരു പ്രഭാതത്തിൽ മാത്രമുള്ളതല്ല,വർഷത്തിൽ എല്ലാ ദിവസവും നട്ടും നനച്ചും വൃക്ഷതൈകൾ നൽകിയും കുട്ടികൾക്കു അറിവു പകർന്നും മരംനടീലിന്റെ വഴിയിൽ കാൽ നൂറ്റാണ്ടുമായി രാജേഷ് പുതിയ കർമ്മ പദ്ധതികളിൽ ആണ്.രാജേഷിനെ കണ്ടുമുട്ടുന്നവർക്കെല്ലാം ഒരു വൃക്ഷത്തൈ ഉറപ്പാണ്.മരം നടുകയോ മരതൈ നൽകുകയോ ചെയ്യാത്ത ഒരു ദിവസവും രാജേഷിനില്ല.വൃക്ഷത്തൈ നടുക മാത്രമല്ല കൃത്യമായ പരിപാലനത്തിനായി സംസ്കൃതിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്.അരക്കുപറമ്പിൽ 3 ഏക്കറിൽ സ്വാഭാവിക വനം രൂപപ്പെടുത്തിയിട്ടുണ്ട്.വെള്ളിനേഴിയിലും മിയാവാക്കി മാതൃകാ വനം ഉണ്ട്. വാടാനാംകുറിശിയിൽ ബൃഹത്തായ ഒരു കർമ്മ പദ്ധതി ഉടൻ പൂർത്തിയാക്കും. പരിസ്ഥിതി പ്രവർത്തനത്തിന്റെ പേരിൽ ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങളാണ് രാജേഷിനെ തേടിയെത്തിയത്.ഇരുപത്തിയഞ്ച് വർഷത്തോളമായി പരിസ്ഥിതി രംഗത്ത് വ്യത്യസ്തവും നൂതനവുമായ ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കി ജനശ്രദ്ധ നേടിയ സംസ്കൃതിയുടെ അമരക്കാരനായ രാജേഷ് അടയ്ക്കാപുത്തൂരിന് തൃശ്ശൂർ കുന്നംകുളം ഞമനേങ്ങാട് നിയ്യറ്റർ വില്ലേജിന്റെ സ്ഥാപകനും നാടക, കലാ,സാഹിത്യ, രാഷ്ട്രീയ, പരിസ്ഥിതി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അത്രപ്പുള്ളി നാരായണേട്ടന്റെ പേരിലുള്ള പ്രഥമ 'ഹരിത ശ്രേഷ്ഠ' പുരസ്കാരത്തിനും കഴിഞ്ഞ ദിവസം അർഹനായി.പ്രകൃതിയോടൊപ്പം തന്നെ സിനിമയെ ഏറെ സ്നേഹിക്കുന്ന രാജേഷ് ഈ പുരസ്കാരത്തിന് അർഹനായതിൽ ഏറെ അഭിമാനം ഉണ്ടെന്നും ജൂലൈ 16ന് നാരായണേട്ടന്റെ ഒന്നാം ഓർമ്മ ദിനത്തിൽ ഫലകവും പ്രശസ്തിപത്രവും 10,025 രൂപയും അടങ്ങുന്ന പുരസ്കാരം
സമർപ്പിക്കുമെന്നും ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് ചെയർമാൻ രാജൻ പുഷ്പാഞ്ജലിയും,സെക്രട്ടറി പ്രദീപ് നാരായണനും പ്രസിഡന്റ് സുനിൽ ചന്ദ്രനും അറിയിച്ചു.
https://youtu.be/IkMxUyHnVe8?si=cdRi4iQbhXl5sCND
إرسال تعليق