തച്ചമ്പാറ:എടായിക്കൽ സി.എസ് എം എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം അതി വിപുലമായി ആഘോഷിച്ചു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത റിട്ടയേർഡ് സബ്ബ് ഇൻസ്‌പെക്ടർ മോഹനൻ കുട്ടികൾക്ക് പകർന്നു നൽകി.പരിപാടിയിൽ അദ്ദേഹം സ്കൂളിലെ മുഴുവൻ കുട്ടികൾക്കായുള്ള വൃക്ഷതൈകൾ പ്രധാന അധ്യാപികക്ക് നൽകി.സ്കൂളിൽ മൈതാനത്തിൽ വിവിധ ഭാഗങ്ങളിലായി റിട്ടയേർഡ് സബ്ബ് ഇൻസ്‌പെക്ടർ മോഹനൻ, പി.ടി.എ പ്രസിഡൻ്റ് നിഷ ,എം.പി.ടി.എ പ്രസിഡൻ്റ് ഉഷ ,അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൃഷ തൈകൾ നട്ടുകൊണ്ട് കുട്ടികൾക്ക് മാതൃകയായി. ചടങ്ങിൽ ഹരിതകർമ്മ സേന അംഗം ലീലയേയും ക്ലാസ് നയച്ച മോഹനനെയും പി ടി എ യുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
എടായിക്കൽ സി.എസ്.എം എ. എൽ .പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
The present
0
Post a Comment