ഉന്നത വിജയികളെ അനുമോദിച്ചു

 


 തച്ചമ്പാറ:ടീം ശിവദം മുതുകുറുശ്ശിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം'25 ആഘോഷിച്ചു.2024-25 അധ്യയന വർഷത്തിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പ്ലസ് ടു,എസ്എസ്എൽസി ജേതാക്കളെയും, എൽ എസ് എസ്,യു എസ് എസ്, എൻ എം എം എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ മുതുകുറുശ്ശി അമ്പലപ്പടി സ്റ്റഡി പോയിന്റ് ട്യൂഷൻ സെന്ററിൽ വച്ച് അനുമോദിച്ചു.ജേതാക്കൾക്കുള്ള സമ്മാനദാനം ടീം ശിവദം അംഗങ്ങളും,കുട്ടികളുടെ മാതാപിതാക്കളും ചേർന്ന് നിർവഹിച്ചു.പ്രവീൺ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ടീം ശിവദത്തിന്റെ അംഗങ്ങൾ ജേതാക്കൾക്ക് ആശംസകൾ നേർന്നു.ചടങ്ങിൽ സജീഷ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post