വഴി വിളക്കുകൾ പ്രകാശിക്കുന്നില്ല. നടപടി വേണമെന്ന് കോൺഗ്രസ്

കല്ലടിക്കോട്‌: കരിമ്പ പഞ്ചായത്തിലെവിടെയും വഴിവിളക്കുകൾ കത്തിന്നില്ലെന്നു പരാതി. തെരുവ്‌ വിളക്കുകൾ സ്ഥാപിച്ചത്‌ പല പ്രദേശങ്ങളിലും കേടുവന്നതായും കത്താതിരിക്കുന്നതായും കരിമ്പ പഞ്ചായത്ത്‌ അംഗം കെ.കെ.ചന്ദ്രൻ ആരോപിച്ചു.ഗുണ നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് വിളക്കുകൾ ഇട്ടതെന്നും മഴക്കാലമായതോടെ അവ കേടുവന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കൊട്ടിഘോഷിച്ച് തുടങ്ങുന്ന സ്ട്രീറ്റ് ലൈറ്റുകൾ ഉദ്ഘാടനം കഴിഞ്ഞാൽ പിന്നെ പ്രകാശിക്കില്ല.അറ്റകുറ്റപ്പണികൾ നടത്തി വഴി വിളക്കുകൾ തെളിയിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.രാത്രി അളുകൾക്ക്‌ ഉൾ പ്രദേശത്തുകൂടെ നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്.ഇത്തരം ജനകീയ ആവശ്യങ്ങൾ പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ടുവരുമെന്നും കെ കെ ചന്ദ്രൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post