മുണ്ടൂർ:സാക്ഷരത മിഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന ഹയർ സെക്കന്ററി തുല്യതാ പരീക്ഷക്ക് മുന്നോടിയായി മുണ്ടൂർ പഞ്ചായത്തിലെ പ്ലസ്ടു തലം പഠിതാക്കളുടെ യാത്രയയപ്പ് യോഗം ബാങ്ക് ഹാളിൽ നടത്തി.സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ബഹുമുഖ തുടർവിദ്യാഭ്യാസ പദ്ധതികളിൽ ശ്രദ്ധേയവും ജനകീയവുമാണ് തുല്യതാ പരിപാടി.നേരത്തേ നഷ്ടമായ അവസരം തുല്യത പരീക്ഷയിലൂടെ തിരിച്ചുപിടിക്കാനും,വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനും സന്നദ്ധമായ പഠിതാക്കളുടെ നിശ്ചയദാർഢ്യത്തെയും സമർപ്പണത്തെയും അധ്യാപകർ അഭിനന്ദിച്ചു. പരീക്ഷ വിജയിക്കുന്നവർക്ക് ഡിഗ്രി തലത്തിൽ തുടർ പഠനത്തിനും,പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനും സാധിക്കും.ജ്യോതി ടീച്ചർ ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു.ഭാഗ്യലക്ഷ്മി ടീച്ചർ അധ്യക്ഷയായി. സീത പ്രാർത്ഥന ഗീതം ആലപിച്ചു.അധ്യാപകരായ രമേഷ്,ഷീബ,പ്രവിത, കോർഡിനേറ്റർമാരായ സുനിത,സുജിത തുടങ്ങിയവർ സംസാരിച്ചു.അനിത സ്വാഗതവും,ഫാത്തിമ നന്ദിയും പറഞ്ഞു
Post a Comment