സ്വാന്തന പരിചരണത്തിന് സഹായഹസ്തവുമായി റിയാദ് പ്രവാസി കൂട്ടായ്മ

 

എടത്തനാട്ടുകര:കഴിഞ്ഞ 11 വർഷക്കാലമായി റിയാദിലുള്ള എടത്തനാട്ടുകരക്കാരുടെ പൊതു കൂട്ടായ്മയായ റീക്കോ(റിയാദ് എടത്തനാട്ടുകര എഡ്യൂക്കേഷണൽ കൾച്ചറൽ ഓർഗനൈസേഷൻ) നാളിതുവരെ പ്രവാസി ക്ഷേമത്തിനും അഭിവൃദ്ധിക്കും മുൻനിർത്തി എടത്തനാട്ടുകരയിലും പരിസരപ്രദേശങ്ങളിലും ഒട്ടനവധി ജീവകാരുണ്യ മത സാംസ്കാരിക പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നുള്ള റിയാദ് പ്രവാസി കൂട്ടായ്മ പാലിയേറ്റീവ് പരിചരണ രംഗത്ത് നിറസാന്നിധ്യമായ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിന് അറുപതിനായിരം രൂപ കൈമാറി.മുൻ വർഷങ്ങളിലും ഇത്തരം സഹായസഹകരണങ്ങൾ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾക്ക് നൽകുകയുണ്ടായിട്ടുണ്ട്. നാട്ടിലെ സന്നദ്ധ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിൽ പ്രവാസികളുടെ പിന്തുണ ഏറെ പ്രശംസനീയം ആണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് ക്ലിനിക്കിൽ ചടങ്ങിൽ പാലിയേറ്റീവ് ക്ലിനിക്ക് വൈസ് ചെയർമാൻ സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ പാലിയേറ്റീവ് കെയർ ഭാരവാഹി മുഹമ്മദ് സക്കീർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പ്രവാസി കൂട്ടായ്മ ഭാരവാഹികളായ മുസ്തഫ പി.ടി,ഷാഫി കുറുക്കൻ,ഷഹീർ സൈതാലി,സമീർ മണ്ണിൽ,പാലിയേറ്റീവ് കെയർ ക്ലിനിക് ഭാരവാഹികളായ ബഷീർ ചാലിയൻ,അലി പടിഞ്ഞാറേ പള്ള,ഹംസു പാറോകോട്ട്,ഹക്കീം പാലക്കുന്ന്,പാലിയേറ്റീവ് വനിതാ വിംഗ് പ്രസിഡണ്ട് ഫാത്തിമ പൂതാനി,പാലിയേറ്റീവ് കെയർ നേഴ്സ് സഹീറ ബാനു തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ക്ലിനിക്ക് ജനറൽ സെക്രട്ടറി റഹീസ് എടത്തനാട്ടുകര സ്വാഗതവും നജീബ് തോരക്കാട്ടിൽ നന്ദിയും പറഞ്ഞു

Post a Comment

أحدث أقدم