ഗ്രന്ഥശാലബാലവേദി കൺവെൻഷനും ആദരവും സംഘടിപ്പിച്ചു

 

തച്ചമ്പാറ ദേശീയ ഗ്രന്ഥശാലബാലവേദി കൺവെൻഷനും,ആദരിക്കലും നാണയ പ്രദർശനവും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ഹാളിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ടും ആയ സി. കെ. ജയശ്രീ ടീച്ചർ ഉൽഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.കെ. രാമൻകുട്ടി നാണയങ്ങൾ പരിചയപ്പെടുത്തി. രാമൻകുട്ടിയെ ജയശ്രീ ടീച്ചർ ഉപഹാരം നൽകി ആദരിച്ചു. ഉന്നതപഠന സാധ്യതകളെപ്പറ്റി എം. ആർ. ആർച്ചയും കഥ, കവിത എന്നിവയെപ്പറ്റി ചിന്ത പ്രദീപും സംസാരിച്ചു. ജയശ്രീ ടീച്ചർ എം.ആർ. ആർച്ചയേയും ചിന്ത പ്രദീപിനെയും എസ് എസ് എൽ സി മാർച്ച് പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ ബാലവേദി യം ഗങ്ങളെയും ഉപഹാരം നൽകി ആദരിച്ചു. കെ. പി. ശിവദാസൻ മാസ്റ്റർ ആശംസ അർപ്പിച്ചു . അജനാസ്. ഒ, നിത.ടി, നയന. ടി. പി, അനുശ്രീ പി , നിദമോൾ. ഇ.കെ,റിയോണ ഷിബി എന്നിവർ സംസാരിച്ചു. കെ. രാമൻകുട്ടി റോക്കറ്റ് മാതൃക ഗ്രന്ഥശാലക്ക് സമർപ്പിച്ചു.ജോ. സെക്രട്ടറി കെ. ഹരിദാസൻ സ്വാഗതവും ബാലവേദി കോ-ഓർഡിനേറ്റർ വി. പത്മനാഭൻ നന്ദിയും പറഞ്ഞു.  

Post a Comment

أحدث أقدم