കർഷക കോൺഗ്രസ്സ് ധർണ്ണാ സമരം നടത്തി


 കരിമ്പുഴ:കർഷകരുടെ ഉന്നമനത്തിനു വേണ്ടി ലോക ബാങ്ക് അനുവദിച്ച 2.635 കോടി രൂപ കാർഷികാവശ്യത്തിന് ഉപയോഗിക്കാതെ സർക്കാർ വക മാറ്റിയതിൽ പ്രതിഷേധിച്ചും കർഷകരുടെ നെല്ല് സപ്ലൈകോ ഏറ്റെടുത്തിട്ടും നാലു മാസത്തിലധികമായി കർഷകർക്ക് പണം കിട്ടാതെ ദുരിതത്തിലായതുകൊണ്ടും വന്യമൃഗശല്യത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചും കർഷക കോൺഗ്രസ്സ് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിമ്പുഴ കൃഷിഭവന് മുൻപിൽ ധർണ്ണാ സമരം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി പി ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എം ഹനീഫ ,ഡി സി സി സെക്രട്ടറി ഓമന ഉണ്ണി,ഡി സി സി മെമ്പർ കെ രാമകൃഷ്ണൻ മാസ്റ്റർ , ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സുരേഷ് തെങ്ങിൻ തോട്ടം, കർഷക കോൺഗ്രസ്സ് ഒറ്റപ്പാലം നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് പി സി കുഞ്ഞിരാമൻ, പി മോഹനൻ, പി കൃഷ്ണദാസ്, രാജു കരിയോട്, കെ ആർ സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കർഷക കോൺഗ്രസ്സ് കരിമ്പുഴ മണ്ഡലം പ്രസിഡൻ്റ് എൻ മോഹനൻ അധ്യക്ഷത വഹിച്ചു.

Post a Comment

أحدث أقدم