പനയമ്പാടം അപകട സ്ഥലത്തെ പുനർനിർമ്മാണം: ശാശ്വതമായ പരിഹാരത്തിന് ഊരാളുങ്കൽ അധികാരികൾക്ക് നിർദ്ദേശം നൽകി എംപി

 

കല്ലടിക്കോട് :ദേശീയപാതയിലെ പനയംപാടം അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച എംപി ശാശ്വത പരിഹാരം കാണണമെന്ന് ഊരാളുങ്കൽ അധികാരികൾക്ക് നിർദ്ദേശം നൽകി.നിർമ്മാണത്തിലെ അപാകത മൂലം നിരന്തരം അപകടം ഉണ്ടാവുകയും നിരവധി ജീവൻ പൊലിയുകയും ചെയ്ത പനയംപാടം അപകട വളവിൽ നിരന്തരം എന്നും അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ച 1.35 കോടി രൂപ ഉപയോഗിച്ച് നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തികൾ പ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് നിലവിലെ അപാകതകൾ പരിഹരിക്കുകയും അപകടമുണ്ടാവാത്ത വിധം ശാശ്വത പരിഹാരം കാണണമെന്നും വി.കെ. ശ്രീ കണ്ഠൻ എം.പി. പറഞ്ഞു.ദുബായ് കുന്നു മുതൽ നിരവധി ഇടവഴികളിൽ നിന്നുള്ള വെള്ളം കുത്തനെ ഇറക്കമുള്ള റോഡിലേക്ക് പരന്ന്ഒഴുകി അപകടങ്ങൾ വർധിക്കുന്നുണ്ട്.റോഡിൻറെഇരുവശങ്ങളിലും വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ ചാലുകൾ നിർമ്മിക്കുക.റോഡിൻറെ ചെരിവ് നിരപ്പാക്കുക,റോഡിൻറെ ഉപരിതലം റീ ടാർ ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം നൽകി.പനയം പാടത്തെ അപകട വളവ് സന്ദർശിച്ച വികെ ശ്രീകണ്ഠൻ എംപി നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി പ്രൊജക്റ്റ് മാനേജരെ വിളിച്ചുവരുത്തിയാണ് നിർദ്ദേശങ്ങൾ നൽകിയത്.യുഡിഎഫ് നേതാക്കളും എംപി യോടൊപ്പം ഉണ്ടായിരുന്നു.ഇതിനിടെ സംസ്ഥാന സർക്കാരിന്റെ ഫണ്ട് എന്ന പേരിൽ നിർമാണ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ച സിപിഎം,മറ്റു പാർട്ടികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവാങ്ങി.

Post a Comment

Previous Post Next Post