പച്ചക്കറി കൃഷിക്കായുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

 

തച്ചമ്പാറ:2024-25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തച്ചമ്പാറ പഞ്ചായത്തിലെ 15 വർഡുകളിൽ ഉള്ള വിധവകൾക്ക് പച്ചക്കറി കൃഷിക്കായി ജൈവ ചട്ടികളും പച്ചക്കറിതൈകളും നൽകി. വീടിൻ്റെ മട്ടുപ്പാവിലും വീട്ടുമുറ്റത്തും പച്ചക്കറി കൃഷി ചെയ്യുന്നതിനും വിഷരഹരിത പച്ചക്കറി കൃഷി പരിപോഷിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാരദ പുന്നക്കല്ലടി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റ് ഒ നാരായണൻകുട്ടി, സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ സക്ക് ജോൺ,മെമ്പർ കൃഷ്ണൻകുട്ടി,പാടശേഖർ സമിതി ചെയർമാൻ രാമകൃഷ്ൻ മാസ്റ്റർ, കൃഷി ഓഫീസർ അനീറ്റബെന്നി, കൃഷി അസിസ്റ്റൻ്റ് ഉമ, രാമചന്ദ്രൻ, കുഞ്ഞുമുഹമ്മദ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post