കല്ലടിക്കോട് :കരിമ്പ ഗവ:ഹയർസക്കന്ററി സ്കൂൾ ഒരു വർഷം നീണ്ട സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി,തുടക്കം മുതൽ സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപക-അനധ്യാപകരുടെ സംഗമം 'ഗുരുവന്ദനം-2025' നടത്തുന്നതായി സ്കൂൾ മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു.മെയ് 10 ശനി രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിലേക്ക് വിവിധ കാലഘട്ടങ്ങളിൽ കരിമ്പയിൽ സേവനമനുഷ്‌ഠിച്ച എല്ലാവരെയും ക്ഷണിച്ചതായും,പ്രോഗ്രാമിനെക്കുറിച്ച് അറിയാത്തവർ ഇതൊരു ക്ഷണമായി പരിഗണിച്ച് ഗുരുവന്ദനം സംഗമത്തിൽ എത്തിച്ചേരണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ഫോൺ :9847636674
'അറിവിന്റെ പ്രഭയിൽ അര നൂറ്റാണ്ട്' കരിമ്പയിൽ അധ്യാപക-അനധ്യാപക സംഗമം 10ന്
Samad Kalladikode
0
Post a Comment