പാലക്കാട് :സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ച് അദ്ദേഹത്തിന് മൂന്നാമത് 'ദയാമൃതം പുരസ്ക്കാരം' നൽകി ആദരിക്കാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് ഉന്നതാധികാര സമിതി തീരുമാനിച്ചു.കാൽ ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സജീവാംഗമായിരുന്ന,സാമൂഹ്യ സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ, കോട്ടായി കൊറ്റമംഗലം ജനാർദ്ദനൻ നായരുടെ സ്മരണാർത്ഥമാണ് ദയാമൃതം പുരസ്ക്കാരം.മെയ് 24 ന് ലെക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പത്താം വാർഷികാഘോഷം 'ദയാമൃതം'പരിപാടിയിൽ പുരസ്‌ക്കാര സമർപ്പണം നടത്തും.കോട്ടായി കൊറ്റമംഗലം ജനാർദ്ദനൻ നായരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ദയ ട്രസ്റ്റ് സ്ഥാപകൻ ഇ.ബി.രമേശ് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് ദയ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഫോൺ :7012913583
Post a Comment