കല്ലടിക്കോട്:മെമ്പറുടെ ഭാഗ്യം,വെള്ളച്ചാട്ടം മാത്രമല്ല ഇടയ്ക്ക് ആനയും പുലിയും കാണാമല്ലോ എന്ന് തമാശ രൂപേണ എം പി.വല്ലപ്പോഴുമല്ല,എന്നും കാട്ടു മൃഗ ശല്യമാണ് സാറെ എന്ന് മെമ്പറും നാട്ടുകാരും.. മീൻവല്ലം മലയോര നിവാസികളുടെ പ്രശ്നങ്ങൾ ഗവണ്മെന്റുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പ്രദേശവാസികളെ കണ്ട എം പി പറഞ്ഞു.മീൻവല്ലം ആറ്റ്ല നിവാസികളുടെ ക്ഷണം സ്വീകരിച്ച്, പ്രദേശത്തുള്ളവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ എം പി സ്ഥലം സന്ദർശിക്കുകയായിരുന്നു. കാട്ടു മൃഗ ശല്യം,സഞ്ചാരികൾക്കാവശ്യമായ ക്രമീകരണം, പ്രദേശത്തെ ടെലി കമ്മ്യൂണിക്കേഷൻ സംവിധാനത്തിന്റെ അപര്യാപ്തത എന്നീ പ്രധാന പ്രശ്നങ്ങൾ എം പി യുടെ ശ്രദ്ധയിൽ പെടുത്തി.പ്രദേശത്തുകാരുടെ വിവിധ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.ജലവൈദ്യുതി പദ്ധതി പ്രദേശത്തേക്ക് എത്താൻ പുഴക്ക് കുറുകെ പാലം വേണമെന്നും വന്യമൃഗ ശല്യത്തിന് പരിഹാരം വേണമെന്നും നാട്ടുകാർ അവലോകന യോഗത്തിൽ പറഞ്ഞു.പദ്ധതി പ്രദേശത്തെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. യുഡിഎഫ് നേതാക്കളും എംപി യോടൊപ്പം ഉണ്ടായിരുന്നു
Post a Comment