ലഹരിവിരുദ്ധ കൂട്ടായ്മ 'മൂവ്' ചെയർമാനും, പ്രഗത്ഭ ഗൈനക്കോളജിസ്റ്റുമായ ഡോ:കമ്മാപ്പക്ക് ലണ്ടനിലെ ഗൈനക്കോളജി സമ്മേളനത്തിലേക്ക് ക്ഷണം

 

മണ്ണാർക്കാട്: ഗൈനക്കോളജി രംഗത്ത് പ്രഗത്ഭനായ ഡോ:കമ്മാപ്പക്ക് അന്താരാഷ്ട്ര അംഗീകാരം.ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഗൈനക്കോളജി ജൂൺ മാസത്തിൽ നടത്തുന്ന വേൾഡ് കോൺഗ്രസിലേക്ക് ഡോ: കമ്മാപ്പക്ക് ക്ഷണം ലഭിച്ചു.ജൂൺ 27 ന് ആർസിഡിജി യൂണിയൻ സ്ട്രീറ്റിൽ ആണ് ചടങ്ങ്. ജൂൺ 26 വൈകീട്ട് ആർതർ ഹൂപ്പറിൽ വെച്ച് നടക്കുന്ന ഡിന്നർ പാർട്ടിയിലേക്കും ഡോക്ടറിന് ക്ഷണമുണ്ട്.ലോകത്തിൽ ഗൈനക്കോളജി വിഭാഗത്തിലെ അവസാന വാക്കാണ് ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഗൈനക്കോളജി. ഡോക്ടറിന്റെ അങ്ങോട്ടേക്കുള്ള യാത്രയുടേയും മറ്റും എല്ലാ ചിലവുകളും കോളേജ് വഹിക്കും.മണ്ണാർക്കാട് പോലെയുള്ള ഒരു ചെറിയ സ്ഥലത്ത് ജോലി ചെയുന്ന ഒരാൾക്ക് ഇത് അത്യപൂർവമായ അംഗീകാരമാണ്. കേരളത്തിൽ നിന്ന് ഡോ:കമ്മാപ്പക്ക് മാത്രമേ ക്ഷണമുള്ളൂ.ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടങ്ങളിലും സജീവമാണ് ഡോക്ടർ.

Post a Comment

Previous Post Next Post