കാഞ്ഞിരപ്പുഴ:നാഷണൽ സർവ്വീസ് സ്കീം 2025-26 അധ്യയന വർഷത്തെ പ്രൊജക്റ്റായ മാലിന്യമുക്ത മഴക്കാലം --മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻന്റെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പൊറ്റശ്ശേരി യൂണിറ്റ് സ്‌കൂളും പരിസരവും വൃത്തിയാക്കി.സ്കൂൾ കോമ്പൗണ്ടിനു പുറത്തുള്ള ശുചീകരണ പ്രവർത്തനങ്ങൾ പി. റ്റി. എ പ്രസിഡന്റ് കെ. എസ്. സുനേഷും സ്കൂളിന്റെ പരിസരത്തെയും ക്ലാസ്സ് മുറികളുടെയും വൃത്തിയാക്കൽ പ്രിൻസിപ്പൽ പി. സന്തോഷ് കുമാറും ഉദ്ഘാടം ചെയ്തു. ഹെഡ്മാസ്റ്റർ പി. മണികണ്ഠൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അദ്ധ്യാപകരായ മൈക്കിൾ ജോസഫ്,ജ്യോതിശ്രീ,ജ്യോതി കെ.ഇ, മഞ്ജു. പി. ജോയ്, അനീസ് തുടങ്ങിയവർ വോളന്റിയർമാർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു.ശുചീകരണപ്രവർത്തനങ്ങൾക്ക് വോളന്റിയർമാരായ ശ്വേത, പ്രഫുൽദാസ്, നവമി അതുൽഷിന്റോ,റിഫാന, അതുല്യ, കാർത്തിക,അമൽ ബിനോയ് തുടങ്ങിയവർ നേതൃത്വംനൽകി.
സ്‌കൂളും പരിസരവും വൃത്തിയാക്കി
The present
0
Post a Comment