മണ്ണാർക്കാട്:കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ല കമ്മിറ്റി മാധ്യമശിൽപ്പ ശാലയും ഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു. പരിപാടി മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. എ.കെ.ജെ.യു ജില്ല പ്രസിഡൻ്റ് കൃഷ്ണദാസ് കൃപ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി.ജില്ല ജഡ്ജ് ജോമോൻ ജോൺ മുഖ്യ പ്രഭാഷണം നടത്തി.മാധ്യമ പ്രവർത്തകർക്ക് നിയമങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും വെഹിക്കിൾ സ്റ്റിക്കർ വിതരണവും നടത്തി.മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ അംഗങ്ങളെ ആദരിച്ചു.കെ.ജെ.യു സംസ്ഥാന ട്രഷറർ സി.എം.സബീറലി,ജില്ല സെക്രട്ടറി നൗഷാദ് തങ്കായത്തിൽ,ജില്ല ട്രഷറർ രാജേഷ് മണ്ണാർക്കാട്, വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
കെ.ജെ.യു മാധ്യമശിൽപ്പശാലയും ഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു
The present
0
Post a Comment