തച്ചമ്പാറ: ദേശീയപാത താഴെ തച്ചമ്പാറ പെട്രോൾ പമ്പിന്റെ സമീപം ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്കേറ്റു. തച്ചമ്പാറ മുതുക്കുർശ്ശി കോഴിയോട് സ്വദേശി ഹംസ (52) ആണ് പരിക്കേറ്റത്.തലക്ക് പരിക്കേറ്റ ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
Post a Comment