കരിമ്പ: അർഹരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം ലക്ഷ്യംവച്ച് കരിമ്പ നമ്മൾ ചാരിറ്റബിൾ സൊസൈറ്റിയും കരിമ്പാസ് ഫുഡ്സും സംയുക്തമായി സ്കൂൾ കിറ്റ് വിതരണം നടത്തി.കരിമ്പാസ് ഫുഡ്സ് മുസ്തഫ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഷാജി.പി അധ്യക്ഷനായി.സ്കൂൾ ബാഗ്,കുട, നോട്ടുബുക്കുകൾ,ലഞ്ച് ബോക്സ്,വാട്ടർ ബോട്ടിൽ,പേന, പെൻസിൽ എന്നിവ അടങ്ങിയ കിറ്റ് എൽ.കെ.ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് വിതരണം ചെയ്തത്.ജീവകാരുണ്യ രംഗത്ത് 300 അംഗങ്ങളോടെ കരിമ്പയിൽ ഒരു വർഷമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് നമ്മൾ ചാരിറ്റബിൾ ട്രസ്റ്റ്.നിർധന രോഗികൾക്കുള്ള ചികിത്സ സഹായം ഉൾപ്പടെയുള്ള സാധ്യമായ സഹായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.പ്രസിഡന്റ് സിബി.കെ.ബി,അനിൽകുമാർ,ചന്ദ്രൻ,സുനിൽ,സുധീഷ്, ജയൻ,തുടങ്ങിയവർ വിതരണോദ്ഘാടന പരിപാടിയിൽ സംസാരിച്ചു.
Post a Comment