തച്ചമ്പാറ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം തച്ചമ്പാറയും സംയുക്തമായി പാലിയേറ്റീവ് രോഗികൾക്കുള്ള കിറ്റ് വിതരണവും സ്കൂൾ കുട്ടികൾക്കുള്ള കിറ്റ് വിതരണവും പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ശാരദ പുന്നാകല്ലടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മുച്ചിരിപ്പാടം,മുൻ പ്രസിഡന്റ് ഒ. നാരായണൻകുട്ടി,വാർഡ് മെമ്പര്‍മാരായ കൃഷ്ണൻകുട്ടി,മനോരഞ്ജിനി,അലി തെക്കത്ത്,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പാലിയേറ്റീവ് നേഴ്സ്, ആശ വർക്കേഴ്സ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിർധനരായ 121 പാലിയേറ്റീവ് രോഗികൾക്കും 30 സ്കൂൾ കുട്ടികൾക്കും കിറ്റ് വിതരണം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മുച്ചിരിപ്പാടം പാലിയേറ്റീവ് രോഗികൾക്കായി ഒരു വീൽ ചെയർ സംഭാവന ആയി നൽകി.
കിറ്റ് വിതരണം ചെയ്തു
The present
0
Post a Comment