കല്ലടിക്കോട് :ഈ അധ്യയന വർഷത്തിൽ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെയാണ് കരിമ്പ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നാല് വിദ്യാർഥിനികളുടെ വിയോഗം സംഭവിക്കുന്നതും,ആഘോഷത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി രണ്ട് കുട്ടികൾക്ക് സ്നേഹ ഭവനം പ്രഖ്യാപിച്ചതും.എന്നാൽ ശോകമൂകമായ ഈ സ്ഥിതി വിശേഷത്തിനിടെയും,സ്കൂളിലെ എസ്എസ്എൽസി പരീക്ഷ ഫലം നൽകുന്നത് അതിജീവിനത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയ അധ്യായം.പരീക്ഷ എഴുതിയ 188 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.100 ശതമാനം വിജയം ഉറപ്പിച്ചത്,ഇത് തുടർച്ചയായി ആറാം തവണയാണ്.കരിമ്പ ഹയർ സെക്കന്ററി സ്‌കൂളിന്റെ ഒരുവർഷം നീണ്ട സുവർണ്ണ ജൂബിലി പരിപാടികൾ വൈവിധ്യമാർന്ന രീതിയിൽ നടന്നുകൊണ്ടിരിക്കെ, സന്തോഷത്തിന്റെയും,പ്രചോദനത്തിന്റെയും,ആശ്വാസകരമായ സന്ദർഭമാണിതെന്ന് പ്രിൻസിപ്പാൾ ബിനോയ് എൻ.ജോൺ, ഹെഡ്മാസ്റ്റർ ജമീർ.എം,എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.ഒരു നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അക്ഷര ഗോപുരമായ കരിമ്പ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ 26 വിദ്യാർത്ഥികൾക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.വിജയികളെ ഗുരുവന്ദനം വേദിയിൽ സ്റ്റാഫ് കൗൺസിലും പി.ടി.എ.യും അഭിനന്ദിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഇരട്ടകളായ കരിമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ അഖില ആർ.കൃഷ്ണയും,അനഘ ആർ.കൃഷ്ണയും.കരിമ്പ- ഇടക്കുറുശ്ശി കുറ്റിക്കാട്ടിൽ ഹൗസ്,കെ.കെ.രാധാകൃഷ്ണൻ-സുജിത ദമ്പതികളുടെ മക്കളാണ്.
إرسال تعليق