എംഎസ്എഫ് പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.

 

തച്ചമ്പാറ: എം എസ് എഫ് തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല സമ്മേളനം സംഘടിപ്പിച്ചു. പഞ്ചായത്ത് സമ്മേളനത്തിന്റെ മുന്നോടിയായി വിദ്യാർത്ഥിനി സംഗമവും നടന്നിരുന്നു. മുസ്ലിം ലീഗ് കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ പൊന്നംകോട് ഉദ്ഘാടനം നിർവഹിച്ചു. എംഎസ്എഫ് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സബാഹ് നിഷാദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് കോങ്ങാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വി എം അൻവർ സാദിഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. എം എസ് എഫ് പാലക്കാട് ജില്ല സെക്രട്ടറി വസീം മാലിക്ക് ഓട്ടുപാറ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.മുസ്ലിം ലീഗ് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞുമുഹമ്മദ്, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം ഫാത്തിമ, ഹരിത പഞ്ചായത്ത് ചെയർപേഴ്സൺ സിപി ആയിഷ നസ്റിൻ, ജനറൽ കൺവീനർ റിൻഷാ തുടങ്ങിയവർ പ്രസംഗിച്ചു. മുസവ്വിർ അലി സ്വാഗതവും അർഷിത് തച്ചമ്പാറ നന്ദിയും പറഞ്ഞു. 

മുസവ്വിർ അലി (പ്രസിഡന്റ്), ജാസിം മാലിക്ക്, അഫ്രീദ് മുള്ളത്തുപാറ, മുൻതസിർ പൊന്നംകോട്, അസ്ലം (വൈസ് പ്രസിഡണ്ടുമാർ) അർഷിത് തച്ചമ്പാറ (ജനറൽ സെക്രട്ടറി), സജിൽ ചൂരിയോട്, ബിലാൽ മുതുകുറുശ്ശി, ഷാമിൽ തെക്കൻ, മുഹ്സിൻ മുള്ളത്തുപാറ (സെക്രട്ടറിമാർ) ആരിഫ് മച്ചാംതോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

أحدث أقدم