മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണത്തിനും തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ തുടക്കം

 

തച്ചമ്പാറ: മഴയൊരുക്കം 2025ന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണത്തിനും തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുണ സ്വാഗത പ്രസംഗം നടത്തി.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മുച്ചിരിപ്പാടം അധ്യക്ഷത വഹിച്ചു.വികസനക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക് ജോൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഓ നാരായണൻകുട്ടി, വാർഡ് മെമ്പർ അലി തേക്കത്ത്,രാഷ്ട്രിയ കക്ഷി നേതാക്കന്മാരായ നിസാമുദ്ദീൻ, ഹരിദാസൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.മെയ്‌ 24 മുതൽ 28 വരെ ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും പൊതുസ്ഥലങ്ങൾ ശുചീകരണം, വീടുകളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ നടത്തുന്നതായിരിക്കും എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു മാസ്റ്റർ അറിയിച്ചു.വാർഡ് മെമ്പർ കൃഷ്ണൻകുട്ടി നന്ദി അറിയിച്ചു.ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, ഹരിത സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ,പൊതു ജനങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ പങ്കാളികളായി.

Post a Comment

Previous Post Next Post