കോട്ടോപ്പാടം:വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദിശാബോധം നൽകുന്നതിനും വിദ്യാഭ്യാസ രംഗത്തെ മേന്മകൾ പരിചയപ്പെടുത്തുന്നതിനുമായി കോട്ടോപ്പാടം ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊസൈറ്റി (ഗേറ്റ്സ്)യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു.പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ ഉന്നത വിജയികളും വിവിധ സ്കോളർഷിപ്പ് ജേതാക്കളുമുൾപ്പെടെ ഇരുനൂറിൽപരം പ്രതിഭകൾ പങ്കെടുത്ത സംഗമം അക്കാദമിക മികവിൻ്റെ നിറവിൽ ശ്രദ്ധേയമായി.കോട്ടോപ്പാടം സി.എച്ച് ഓഡിറ്റോറിയത്തിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗേറ്റ്സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന മുഖ്യാതിഥിയായി.കരിയർ ഗൈഡൻസ് സെമിനാറിൽ കരിയർ ആചാര്യ ജമാലുദ്ദീൻ മാളിക്കുന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു.പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി,പ്ലസ് ടു,എൻ.എം.എം. എസ്,എൽ.എസ്.എസ്,യു.എസ്.എസ് വിജയികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.ഗേറ്റ്സ് ജനറൽ സെക്രട്ടറി അസീസ് കോട്ടോപ്പാടം,ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്ള, കെ.എ.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം.പി. സാദിഖ്,എം.മുഹമ്മദലി മിഷ്കാത്തി,സിദ്ദീഖ് പാറോക്കോട്,സലീം നാലകത്ത്,കെ.മൊയ്തുട്ടി,എൻ.ഒ.സലീം,എ.കെ. കുഞ്ഞയമു,കെ.എ.ഹുസ്നി മുബാറക് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment