പാലക്കാട്:കേര കർഷക സംഘം പാലക്കാട് ജില്ല സമ്മേളനം മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നമ്പിയത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒരുകാലത്ത് കേരളത്തിന്റെ കുത്തകയായിരുന്നു തേങ്ങയും അനുബന്ധ മേഖലകളും. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്നൊരു ഗാനം ഒരുകാലത്തെ കേരളത്തിന്റെ അടയാളം കൂടിയായിരുന്നു.2018ലെ പ്രളയശേഷം മണ്ണിന്റെ ഘടനയിൽ വന്നിട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് സമഗ്രമായ പഠനം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തണം.വന്യജീവി സംരക്ഷണ നിയമം കാലോചിതമായി കേന്ദ്രസർക്കാർ പരിഷ്കരിക്കണമെന്നും, മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായ മൃഗങ്ങളെ വേട്ടയാടുന്നതിന് കർഷകർക്ക് അനുവാദം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി,കിസാൻ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ, എ.എസ്.ശിവദാസ്,കെ. രാമചന്ദ്രൻ,കെ.എൻ.മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി നമ്പിയത്ത് മുഹമ്മദ് പ്രസിഡണ്ട്,കെ എസ് ശിവദാസ്,കെ ഹരിദാസ്, വൈസ് പ്രസിഡണ്ടുമാർ. പി അശോകൻ സെക്രട്ടറി, വി ആർ എസ് മുരുകൻ, എൻ കെ സതീഷ്,ജോയിൻ സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.കെ എൻ മോഹനൻ,കെ രാമചന്ദ്രൻ,മണികണ്ഠൻ പൊറ്റശ്ശേരി,കെ.ഹരിപ്രകാശ്, എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാർമാരായും,
ആർ.ശങ്കർ ചിറ്റൂർ ഖജാൻജിയായും തെരഞ്ഞെടുക്കപ്പെട്ടു.
Post a Comment