പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി സ്വദേശി ഷിബു എന്ന 19 വയസുകാരനാണ് ക്രൂരമര്‍ദനത്തിനിരയായത്. വാഹനത്തിന് മുന്നില്‍ വീണെന്ന് പറഞ്ഞാണ് യുവാവിനെ കെട്ടിയിട്ട് ഒരു സംഘം മര്‍ദിച്ചത്. മര്‍ദനമേറ്റ ഷിബു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഏകദേശം ഒരു മണിക്കൂര്‍ ഷിബുവിനെ മര്‍ദിച്ചതായാണ് ആരോപണം. മര്‍ദനമേറ്റ ഷിബു മദ്യപിച്ച് കാറിന് മുമ്പില്‍ വീണതാണെന്നും ആരോപണമുണ്ട്. യുവാവിനെ മര്‍ദിച്ച ആളുകള്‍ ഇയാളുടെ വീട്ടുകാരെ വിളിച്ച് അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Post a Comment