കല്ലടിക്കോട്: സഹകരണ മേഖലയിൽ ഒരു നൂറ്റാണ്ടിലേറെയായി മാതൃകാപരമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനം കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ ജെ മുഹമ്മദ് എന്ന മുഹമ്മദുപ്പ കരിമ്പനക്കൽ ചുമതലയേറ്റു. വരണാധികാരി ജെമുന യുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.ബാങ്കിന്റെ പ്രസിഡന്റായിരുന്ന യൂസുഫ് പാലക്കൽ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മുഹമ്മദിനെ പ്രസിഡന്റായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ ബാങ്ക് ഡയറക്ടർമാരും സംഘടന നേതാക്കളും ജീവനക്കാരും സംബന്ധിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ഡോ.സി.എം.മാത്യു അധ്യക്ഷനായി.1923 ൽ പ്രവർത്തനം ആരംഭിച്ച കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ഗ്രാമീണ മേഖലയിൽ മികച്ച പുരോഗതിയോടെ മുന്നേറുന്ന ധനകാര്യ സ്ഥാപനമാണ്.ബാങ്കിംഗ് മേഖലക്ക് പുറമെ നീതി ലാബ്,മെഡിക്കൽ സെന്റർ,ഡയാലിസിസ് കേന്ദ്രം,നീതി ഇലക്ട്രിക്, നീതി സൂപ്പർ മാർക്കറ്റ് തുടങ്ങിയ സേവന മേഖലയിലും ഉപഭോക്താക്കൾക്ക് പരമാവധി സൗകര്യങ്ങൾ നൽകിയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ബാങ്ക് പ്രവർത്തിക്കുന്നത്.ശതാബ്ദി ആഘോഷ നിറവിൽ കഴിയുന്ന ബാങ്ക് വിവിധ നിക്ഷേപ പദ്ധതികളും വ്യത്യസ്ത വായ്പകളും നൽകി വരുന്നുമുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ,പി കെ.അബ്ദുള്ളക്കുട്ടി,കെ.കെ.ചന്ദ്രൻ,ആന്റണി മതിപ്പുറം,എം.എസ്. നാസർ,രാജി പഴയകളം,സി എം നൗഷാദ്, പി കെ എം മുസ്തഫ,സലാം തറയിൽ,നിസാമുദ്ദീൻ പൊന്നങ്കോട്,ജെ.ദാവൂദ്, മുഹമ്മദ് ഹാരിസ്, സുരേഷ് കരിമ്പ, ജെന്നി ജോൺ,സബൂറ മൂസ,തുടങ്ങിയവർ സംസാരിച്ചു.യൂസുഫ് പാലക്കൽ സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു
കെ.ജെ.മുഹമ്മദ് എന്ന, മുഹമ്മദുപ്പ കരിമ്പനക്കൽ കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റു
Samad Kalladikode
0
Post a Comment